Wednesday, 30 November 2011

Vidya balan new filim Dirty picture photo shoot

മുല്ലപ്പെരിയാര്‍: ലോക്‌സഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ്



മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം.പി ജോസ് കെ. മാണിയാണ് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശ്രദ്ധക്ഷണിക്കലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് കേരളം കത്തയച്ചു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് ഉള്‍ക്കൊണ്ടു തുടങ്ങിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈകാരികമായ സമീപനങ്ങളില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. പുതിയ ഡാം വേണമെന്ന ആവശ്യം ധാര്‍മ്മികമാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ജലനിരപ്പ് 120 അടിയിലേക്ക് കുറക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് കേരളത്തിനൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനിടെ വൃഷ്ടിപ്രദേശത്തെ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.5 അടിയായി. സുരക്ഷാ ഭീഷണിയൊഴിവാക്കാനും ജലനിരപ്പ് കുറയ്ക്കാനുമായി ഇടുക്കി അണക്കെട്ടിലെ വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


ഇന്നലെ പകല്‍ ഇടവിട്ട് മഴപെയ്തിരുന്നെങ്കിലും ജലനിരപ്പ് 136.4 ആയിരുന്നു. വൈകീട്ട് വൃഷ്ടിപ്രദേശത്തും സംഭരണിയിലും കനത്ത മഴപെയ്തതാണ് ജലനിരപ്പ് ഉയര്‍ത്തിയത്.


ഇവിടെനിന്നുള്ള നീരൊഴുക്ക് കൂടിയതിനെതുടര്‍ന്ന് ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇടുക്കിയിലെ വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

മുല്ലപ്പെരിയാര്‍ ലോക്‌സഭയില്‍ കേരള എം.പിമാരുടെ പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള കേരള എം.പിമാരുടെ പ്രതിഷേധവും ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച പ്രതിപക്ഷ ബഹളവും ലോക്‌സഭയെ ഇന്നും ഇളക്കിമറിച്ചു. ബഹളത്തെതുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

മുല്ലപ്പെരിയാര്‍ വിഷയം ശൂന്യവേള നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ തടസപ്പെട്ടതിനാല്‍ വിഷയം ചര്‍ച്ചക്കെടുത്തില്ല.


കേരളത്തില്‍നിന്നുള്ള എം. പിമാരെല്ലാം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും ചെയ്തു. രണ്ടുവിഷയവുംകൂടി സഭയില്‍ ബഹളമായതിനെതുടര്‍ന്നാണ് സഭ ഉച്ചവരെ നിര്‍ത്തിവെച്ചത്. പാര്‍ലമെന്റിന് പുറത്തും കേരള എം.പിമാര്‍ പ്രതിഷേധപ്രകടനം നടത്തി.BY MANAZ MATHEW MUTTATHETTU

Tuesday, 29 November 2011

കത്തോലിക്കാ സഭയുടെ മുല്ലപ്പെരിയാര്‍ ദിനാചരണം നാലിന്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകട ഭീഷണിയില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കത്തോലിക്കാ സഭ ഡിസംബര്‍ നാലിന് മുല്ലപ്പെരിയാര്‍ ദിനം ആചരിക്കും.

കേരളത്തിലെ ദേവാലയങ്ങളില്‍ അന്ന് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കുമെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. കത്തോലിക്കാ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ തിരികള്‍ തെളിച്ച് പ്രദക്ഷിണം നടത്തും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിനും ഐക്യത്തിനും കോട്ടം വരാതെവേണം മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനെന്ന് കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രത്തിന് ബാധ്യത - കെ.എം.മാണി


കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിലവിലുള്ള ഭരണഘടന പ്രകാരം കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.

ഇത് മനസ്സിലാക്കി കേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാന്‍ കേരളത്തിന്റെ മണ്ണില്‍ ഭൂമി പൂജ നടത്തും. കേരള കോണ്‍ഗ്രസ് ബത്തേരിയില്‍ പണിത ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി മാണി.


മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ജില്ലകളില്‍ ഹര്‍ത്താലും പ്രക്ഷോഭവും നടക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ഒന്നായിക്കാണണമെന്നാണ് ഭരണഘടന പറയുന്നത്. അത് നിറവേറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയണം.


മുല്ലപ്പെരിയാറില്‍ അണക്കെട്ട് പണിയാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ട്. ഈ അവകാശത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. ഇത് പ്രധാനമന്ത്രി മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാര്‍ ന്യായത്തിന്റെയും സത്യത്തിന്റെയും കൂടെ നില്‍ക്കണം. കേരളം എപ്പോഴും ന്യായത്തിന്റെ ഭാഗത്താണ് നിലകൊള്ളുന്നത്. എത്രവെള്ളം വേണമെങ്കിലും തമിഴ്‌നാടിന് നല്‍കാന്‍ തയ്യാറാണ്. പക്ഷേ, നമ്മുടെ മണ്ണില്‍ നമ്മുടെ ചെലവില്‍ ഡാം പണിയാന്‍ അനുവദിക്കണം. ഇതിനായി ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും നില്‍ക്കാന്‍ കഴിയില്ല. ഈ സാഹചര്യം എല്ലാവരും മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടി മറ്റൊരു സംസ്ഥാനത്തിന്റെ മുന്നില്‍ യാചിക്കാന്‍ ആരും പറയരുത് - മന്ത്രി പറഞ്ഞു. കെ.കെ.ദേവസ്യ അധ്യക്ഷത വഹിച്ചു. By Manaz Mathew Muttathettu

ലീഗ് നേതാക്കള്‍ ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ.മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. പാര്‍ട്ടി എം.എല്‍.എ.മാരും ജില്ലാ നേതാക്കളും സംഘത്തിലുണ്ടാകും. മുല്ലപ്പെരിയാര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചപ്പാത്തിലെ സമരപ്പന്തല്‍ 12-ന് സംഘം സന്ദര്‍ശിക്കും. രണ്ടിന് ലീഗിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാറില്‍ നടക്കുന്ന ധര്‍ണയിലും പ്രാര്‍ഥനാ സദസ്സിലും നേതാക്കള്‍ പങ്കെടുക്കും.

കാത്തലിക് ബിഷപ്പുമാര്‍ മുല്ലപ്പെരിയാറിലേയ്ക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടഭീഷണിയില്‍ കഴിയുന്ന ജനലക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള കാത്തിലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സഭാമേലധ്യക്ഷന്മാര്‍ മുല്ലപ്പെരിയാറിലെത്തുമെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സന്ദര്‍ശനം ഏതു ദിവസമായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തൃശ്ശൂര്‍ അതിരൂപത ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമത്തില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിക്കണമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ എം.എല്‍.എ. മാരും എം.പി. മാരും മന്ത്രിമാരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.


ഡിസംബര്‍ 4ന് കത്തോലിക്കാസഭ മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കും. അന്ന് കേരളത്തിലെ എല്ലാ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ ദേവാലയങ്ങളിലും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തും. കത്തോലിക്ക ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ തിരികള്‍ തെളിയിച്ച് പ്രദക്ഷിണം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


മൂന്നുവര്‍ഷമായി മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യുകയാണ്. കെ.സി.വൈ.എം. ഒരു കൊല്ലമായി സമരത്തിലാണ്. പ്രധാനമന്ത്രി, സോണിയാഗാന്ധി എന്നിവര്‍ക്കൊക്കെ സംസ്ഥാനതലത്തില്‍ നിവേദനങ്ങള്‍ അയച്ചുകഴിഞ്ഞു. 30 ലക്ഷം പേരുടെ ജീവിതം സംബന്ധിച്ച് മുന്‍കരുതല്‍ ഉണ്ടാകും. ജലനിരപ്പ് 120 അടിയായി കുറയ്ക്കുക, പുതിയ സമാന്തര ഡാം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുക, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തിന് കോട്ടം തട്ടാതെ പ്രശ്‌നപരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളും കെ.സി.ബി.സി. ഉന്നയിച്ചു.


കെ.സി.ബി.സി വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ മുന്നൂറിലേറെ ജനപ്രതിനിധികള്‍ ഇന്ന് ഉപവസിക്കും

ജില്ലയിലെ മുന്നൂറിലേറെ ജനപ്രതിനിധികള്‍ മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ഉപവസിക്കും.


വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതര മുതല്‍ നടക്കുന്ന ഉപവാസത്തില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തംഗങ്ങളും ഭരണസാരഥികളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേരും. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല നേതൃത്വം നല്‍കും. ഉപവാസപ്പന്തലില്‍ ചേരുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി.തോമസ് അറിയിച്ചു.


മ്ലാമല, ചിന്നാര്‍, ഉപ്പുതറ, മേരികുളം എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികള്‍ ബുധനാഴ്ച ചപ്പാത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തും.


പുതിയ അണക്കെട്ട് പണിയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടര മുതല്‍ തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കൂട്ട നിരാഹാരസമരം നടത്തുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. പി.സി. അച്ചന്‍കുഞ്ഞ്, ഡോ. ജോയി മാത്യു കണ്ടത്തിന്‍കര, അഡ്വ. എം.എസ്. വിനയരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. തീരുമാനിച്ചു. പള്ളികളിലും യൂണിറ്റുകളിലും പ്രാര്‍ത്ഥനാസംഗമം നടത്തും. ജസിര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.


കേരള ഗണകമഹാസഭാ പന്നിമറ്റം ശാഖാ പ്രവര്‍ത്തകര്‍ ചപ്പാത്തിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഉപവസിക്കും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ചോര്‍ച്ചയും കൂടി





മുല്ലപ്പെരിയാര്‍: ഡാമിലെ ജലനിരപ്പ് 136.3 അടിയില്‍ തുടരുമ്പോള്‍ നേരത്തെ രൂപപ്പെട്ട ചോര്‍ച്ചകളില്‍ രണ്ടെണ്ണത്തില്‍ നീരൊഴുക്കിന്റെ തോത് കൂടി. ഡാമിന്റെ അടിത്തട്ടില്‍നിന്ന് 48 അടി ഉയരത്തില്‍ പത്താംബ്ലോക്കിലും 130 അടി ഉയരത്തില്‍ 17ഉം 18ഉം ബ്ലോക്കുകള്‍ ചേരുന്നിടത്തുമുള്ള വിള്ളലുകളിലൂടെയുള്ള നീരൊഴുക്കിന്റെ തോതാണ് വര്‍ധിച്ചത്.


130 അടി ഉയരത്തിലെ ചോര്‍ച്ച ഡാമിന്റെ മുകളിലുള്ള ആദ്യത്തെ നടപ്പാതയിലാണ്. വെള്ളം 130 അടിയില്‍ കൂടുമ്പോഴാണ് ഇതുവഴി ചോര്‍ച്ച ഉണ്ടാകുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എസ്.ഡേവിസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ പ്രസീത് എന്നിവര്‍ പറഞ്ഞു. ഉറവപോലെ നടപ്പാതയുടെ ഉപരിതലത്തിലെത്തുന്ന വെള്ളം ഡാമിന്റെ ഭിത്തിയിലൂടെ ഊര്‍ന്ന് താഴേക്ക് ഒഴുകുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇത് കണ്ടുതുടങ്ങിയത്.      By Manaz Mathew Muttathettu       

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു







ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ് നാടുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വഴിയൊരുക്കുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ജല വിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടി ആയി കുറയ്ക്കണമെന്ന് കേരളം ഔദ്യോഗികമായി തമിഴ്‌നാടിനോട് ആവശ്യപ്പെടും. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കുന്നതടക്കമുള്ള മറ്റ് കാര്യങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് റൂര്‍ക്കി ഐ.ഐ.ടി.യുമായി ചേര്‍ന്ന് കേരളം പഠനം നടത്തും.


കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവരും സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ. ജോസഫും പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ. എം.പി.മാരും കേന്ദ്രമന്ത്രി അഴഗിരിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.


കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ചൊവ്വാഴ്ചയും മുല്ലപ്പെരിയാര്‍ വിഷയമുന്നയിച്ച് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധവുമായി ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ.യിതര എം.പി.മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി. ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി അടിയന്തര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.


ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെങ്കില്‍, നിയമസഭ വിളിച്ചു കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. പ്രമേയം പാസാക്കുന്നതിനൊപ്പം, ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാനും ആലോചനയുണ്ട്. എന്നാല്‍, പ്രശ്‌നം ഗുരുതരമാണെന്ന തരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ, ഇത്തരമൊരു അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമുള്ളൂവെന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയില്‍ നിന്നു ലഭിച്ചത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഇതിലൂടെ കോടതിയെ ധരിപ്പിക്കാന്‍ കഴിയുമെന്നും സാല്‍വെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പുതിയ അണക്കെട്ടുമായി മുന്നോട്ടു പോകുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ശരീരഭാഷയും മറ്റും നല്‍കിയ സൂചന കേരളത്തിന്റെ നിലപാട് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കുന്നതാണ്. മൂന്നു കാര്യങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. ഒന്ന്-ജലനിരപ്പ് കുറയ്ക്കണം. രണ്ട്-ശാശ്വത പരിഹാരമെന്ന നിലയ്ക്ക് പുതിയ അണക്കെട്ട് പണിയണം. മൂന്ന്- പുതിയ അണക്കെട്ട് നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണം.


പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുഴിയെടുത്ത് പ്രതലത്തിന്റെ ബലപരിശോധനയ്ക്ക് (ബോറിങ്) നടത്താന്‍ നേരത്തേ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട്. ഇത് അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള ഭാഗികാനുമതിയായി സംസ്ഥാനം കണക്കാക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂരും ജോസഫും വ്യക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട് കോടതിയോ പ്രധാനമന്ത്രിയോ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തന്നെയാണ് അനുമതി നല്‍കേണ്ടത്. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ആവശ്യകതയെ കുറിച്ച് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തും.


രണ്ടു സംസ്ഥാനങ്ങളുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. രാവിലെ പതിനൊന്നരയ്ക്കാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ വിഷയം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് വിദേശസഹ മന്ത്രി ഇ. അഹമ്മദ് പറഞ്ഞു.


രാവിലെ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.കരുണാകരന്‍, പി.ടി.തോമസ്, ജോസ്.കെ.മാണി, ആന്റോ ആന്റണി, എം.ബി.രാജേഷ് തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ധര്‍ണ തുടങ്ങി. By Manaz Mathew Muttathettu




ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്.



 





കുമളി: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്. തയ്യാറെന്നും ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുമെന്നും വി.എസ്. പറഞ്ഞു. കേരളത്തിന്റെ കാശ് കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ മറ്റ് ഇടതുനേതാക്കള്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വി.എസ്. ഇങ്ങനെ പറഞ്ഞത്.

മുന്‍ മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി.തോമസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവിനൊപ്പം സന്ദര്‍ശനത്തിനെത്തിയിട്ടുള്ളത്.


ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്ന സമരസമിതി പ്രവര്‍ത്തകരേയും നിരാഹാരം നടത്തുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയേയും കണ്ടശേഷമാകും സംഘം ഡാം സന്ദര്‍ശിക്കും. ഇ.എസ്. ബിജിമോളുടെ സമരം നാലാംദിവസത്തിലേക്ക് കടന്നു.


കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘവും മുല്ലപ്പെരിയാറില്‍ അല്‍പ്പസമയത്തിനകം സന്ദര്‍ശനം നടത്തും. വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ടാകും. ഇടുക്കി ഗസ്റ്റ്ഹൗസിലെത്തി രമേശ് ചെന്നിത്തലയും സുധീരനും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മുല്ലപ്പെരിയാറിലേക്ക് തിരിച്ചത്.        By Manaz Mathew Muttathettu.

കേരളത്തെ നിയന്ത്രിക്കണം - ജയലളിത


മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി.

മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് ശക്തമാണെന്ന് കത്തില്‍ പറയുന്നു. പുതിയ അണക്കെട്ടിന്റെ ആവശ്യം ഇപ്പോഴില്ല. കേരളം അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കേരളത്തെ ഉപദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. By Manaz Mathew Muttathettu.

മുല്ലപ്പെരിയാര്‍ 'പുതിയതുപോലെ' സുരക്ഷിതമെന്ന് ജയലളിത.

മുല്ലപ്പെരിയാര്‍ 'പുതിയതുപോലെ' സുരക്ഷിതമെന്ന് ജയലളിത. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 

ചെന്നൈ: മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പുതിയ അണക്കെട്ടുപോലെ സുരക്ഷിതമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവര്‍ത്തിച്ചു. തമിഴ്‌നാടിന്റെ പഴയ വാദത്തില്‍ ഉറച്ചുനില്ക്കുകയാണ് ജയലളിത. അണക്കെട്ട് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന് കേരളത്തെ വിലക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ.


ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന തമിഴ്‌നാടിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേരളം അക്രമങ്ങളില്‍നിന്ന് വിട്ടുനില്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും ജയലളിത ആവശ്യപ്പെട്ടു.


തമിഴ്‌നാട് അങ്ങേയറ്റത്തെ സംയമനമാണ് പാലിക്കുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രവൃത്തികളില്‍നിന്ന് കേരളം വിട്ടുനില്ക്കണം. കേരളം തുടരുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കേരളത്തെ പിന്തിരിപ്പിക്കണം. മുല്ലപ്പെരിയാര്‍പ്രശ്‌നം സുപ്രീംകോടതിയുടെ മുമ്പാകെയുള്ള പ്രശ്‌നമാണ്. ഇതിനായി വിദഗ്ധരുടെ കമ്മിറ്റിയുമുണ്ട് -ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.             By Manaz Mathew Muttathettu

Meghna raj


Monday, 28 November 2011

Sha ruk khan DON 2,kareena kapoor ra one photo shoot


latest news മുല്ലപ്പെരിയാര്‍: കുട്ടികളും ഉപവസിക്കുന്നു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചുകുട്ടികളും ഉപവാസം അനുഷ്ഠിക്കുന.അണക്കെട്ടിനു തൊട്ടു ചേര്‍ന്ന വള്ളക്കടവിലാണു കുട്ടികളുടെ ഉപവാസസമരം. 
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഹര്‍ത്താല്‍ തുടങ്ങി. കുമളി ചെക്‌പോസ്റ്റില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. അയ്യപ്പ ഭക്തരുടെ വാഹനങ്ങളും തടയുന്നുണ്ട്. ഇടുക്കിയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു.
  മുല്ലപ്പെരിയാറില്‍ ഏതു വിധേനയും ഡാം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് ജനസന്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ആശങ്ക യാഥാര്‍ഥ്യമാണെങ്കിലും ആത്മസംയമനം കൈവിടരുത്. തമിഴ്നാടുമായുള്ള നല്ലബന്ധത്തിന് ഒരു പോറല്‍പോലും ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കുമളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ചെക്പോസ്റ്റ് ഉപരോധിച്ചു.തമിഴ്നാട്ടില്‍ നിന്നു വരികയായിരുന്ന അയ്യപ്പ ഭക്തരുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇടുക്കിയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയോര ജനതയുടെ പ്രതിഷേധം അണപൊട്ടി. സമരകേന്ദ്രമായ ചപ്പാത്തില്‍ വന്‍ ബഹുജനറാലി നടന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഉപരോധിച്ചു.മുല്ലപ്പെരിയാര്‍(ഇടുക്കി) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി. 
ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. നാലു തവണയാണു നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായത്.പുലര്‍ച്ചെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ഭൂചലനങ്ങള്‍ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട്2.9, 1.4,1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്.
 
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. വിഷയത്തെ ചൊല്ലി കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകാതെ നോക്കണം. ഇതൊരു വൈകാരിക പ്രശ്നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം തിരക്കിട്ട് ഇടപെടില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ ഇടപെടാന്‍ തയാറാണ്.പ്രശ്നത്തിന്റെ ഗൌരവം കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ്.     എന്ന്  MANAZ MATHEW MUTTATHETTU
 
 

മുല്ലപ്പെരിയാര്‍: നാലു ജില്ലകളില്‍ നാളെ ഹര്‍ത്താല്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.136.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 136 അടി വെള്ളമാണ് ശേഖരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. സ്പില്‍ വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യം ഉയര്‍ത്തി ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. അയ്യപ്പഭക്തരുടേതൊഴികെയുള്ള തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ കുമളിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ ക്യൂവാണ്  .
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് എം ആഹ്വാനം ചെയ്തു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഹര്‍ത്താല്‍ നടത്തുക.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യം ഉയര്‍ത്തി ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ കുമളിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ ക്യൂവാണ് . 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നടപടി ആവശ്യപ്പെട്ട് ഇ.എസ് ബിജിമോള്‍ എം.എല്‍.എ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ഇടുക്കി ചപ്പാത്തിലാണ് സമരം. മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.                          By Manaz Mathew Muttathettu



Kamuki illenkil ulla 10 prayochnagal


Mother Teresa


Sunday, 27 November 2011

Sister Abhaya Murder Case

Sister Abhaya, a nun of the St Pius convent at Kottayam who was murdered 16 years ago
Case No. RC 8(S)/93 (Sister Abhaya Case-1992). The CBI took over the case on March 29, 2003, and filed three closure reports, saying though it was a case of murder, the suspects could not be found. The High Court refused to accept the report and asked the probe agency to further investigate.
Father Thomas M Kottoor and Father Jose Puthrukkayil and Sister Sephy, were arrested by the CBI's Special Crime unit on Wednesday. The suspects were presented to court today. Sister Abey was seen crying... Angry mob were calling "CBI ki Jai"...
They have been remanded for 14 days(till Dec 2) for custodial interrogation. No mental or physical torture should be happen and medical assistance should be provided.
CBI says "We have evidence. Let's not talk about it now. We will do our best. Please allow us to investigate some more time. We have best of team . Don't write something which is wrong. We will inform the developments. We will complete the case as soon as possible. If we say something now accuse will try to cover up."
 The CBI does not take up investigation of conventional crimes like murder, theft, robbery etc unless directed by the Supreme Court/High Courts or referred by State Governments. Public interest in the case was re-ignited in April last year after a newspaper reported that Abhaya's medical reports were tampered with at a chemical laboratory in state capital Thiruvananthapuram.

New funny images