Tuesday, 29 November 2011

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ചോര്‍ച്ചയും കൂടി





മുല്ലപ്പെരിയാര്‍: ഡാമിലെ ജലനിരപ്പ് 136.3 അടിയില്‍ തുടരുമ്പോള്‍ നേരത്തെ രൂപപ്പെട്ട ചോര്‍ച്ചകളില്‍ രണ്ടെണ്ണത്തില്‍ നീരൊഴുക്കിന്റെ തോത് കൂടി. ഡാമിന്റെ അടിത്തട്ടില്‍നിന്ന് 48 അടി ഉയരത്തില്‍ പത്താംബ്ലോക്കിലും 130 അടി ഉയരത്തില്‍ 17ഉം 18ഉം ബ്ലോക്കുകള്‍ ചേരുന്നിടത്തുമുള്ള വിള്ളലുകളിലൂടെയുള്ള നീരൊഴുക്കിന്റെ തോതാണ് വര്‍ധിച്ചത്.


130 അടി ഉയരത്തിലെ ചോര്‍ച്ച ഡാമിന്റെ മുകളിലുള്ള ആദ്യത്തെ നടപ്പാതയിലാണ്. വെള്ളം 130 അടിയില്‍ കൂടുമ്പോഴാണ് ഇതുവഴി ചോര്‍ച്ച ഉണ്ടാകുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എസ്.ഡേവിസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ പ്രസീത് എന്നിവര്‍ പറഞ്ഞു. ഉറവപോലെ നടപ്പാതയുടെ ഉപരിതലത്തിലെത്തുന്ന വെള്ളം ഡാമിന്റെ ഭിത്തിയിലൂടെ ഊര്‍ന്ന് താഴേക്ക് ഒഴുകുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇത് കണ്ടുതുടങ്ങിയത്.      By Manaz Mathew Muttathettu       

No comments:

Post a Comment