Wednesday, 30 November 2011

മുല്ലപ്പെരിയാര്‍ ലോക്‌സഭയില്‍ കേരള എം.പിമാരുടെ പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള കേരള എം.പിമാരുടെ പ്രതിഷേധവും ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച പ്രതിപക്ഷ ബഹളവും ലോക്‌സഭയെ ഇന്നും ഇളക്കിമറിച്ചു. ബഹളത്തെതുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

മുല്ലപ്പെരിയാര്‍ വിഷയം ശൂന്യവേള നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ തടസപ്പെട്ടതിനാല്‍ വിഷയം ചര്‍ച്ചക്കെടുത്തില്ല.


കേരളത്തില്‍നിന്നുള്ള എം. പിമാരെല്ലാം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും ചെയ്തു. രണ്ടുവിഷയവുംകൂടി സഭയില്‍ ബഹളമായതിനെതുടര്‍ന്നാണ് സഭ ഉച്ചവരെ നിര്‍ത്തിവെച്ചത്. പാര്‍ലമെന്റിന് പുറത്തും കേരള എം.പിമാര്‍ പ്രതിഷേധപ്രകടനം നടത്തി.BY MANAZ MATHEW MUTTATHETTU

No comments:

Post a Comment