Tuesday, 29 November 2011

മുല്ലപ്പെരിയാര്‍ 'പുതിയതുപോലെ' സുരക്ഷിതമെന്ന് ജയലളിത.

മുല്ലപ്പെരിയാര്‍ 'പുതിയതുപോലെ' സുരക്ഷിതമെന്ന് ജയലളിത. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 

ചെന്നൈ: മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പുതിയ അണക്കെട്ടുപോലെ സുരക്ഷിതമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവര്‍ത്തിച്ചു. തമിഴ്‌നാടിന്റെ പഴയ വാദത്തില്‍ ഉറച്ചുനില്ക്കുകയാണ് ജയലളിത. അണക്കെട്ട് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന് കേരളത്തെ വിലക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ.


ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന തമിഴ്‌നാടിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേരളം അക്രമങ്ങളില്‍നിന്ന് വിട്ടുനില്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും ജയലളിത ആവശ്യപ്പെട്ടു.


തമിഴ്‌നാട് അങ്ങേയറ്റത്തെ സംയമനമാണ് പാലിക്കുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രവൃത്തികളില്‍നിന്ന് കേരളം വിട്ടുനില്ക്കണം. കേരളം തുടരുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കേരളത്തെ പിന്തിരിപ്പിക്കണം. മുല്ലപ്പെരിയാര്‍പ്രശ്‌നം സുപ്രീംകോടതിയുടെ മുമ്പാകെയുള്ള പ്രശ്‌നമാണ്. ഇതിനായി വിദഗ്ധരുടെ കമ്മിറ്റിയുമുണ്ട് -ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.             By Manaz Mathew Muttathettu

No comments:

Post a Comment