Tuesday, 29 November 2011

ലീഗ് നേതാക്കള്‍ ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ.മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. പാര്‍ട്ടി എം.എല്‍.എ.മാരും ജില്ലാ നേതാക്കളും സംഘത്തിലുണ്ടാകും. മുല്ലപ്പെരിയാര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചപ്പാത്തിലെ സമരപ്പന്തല്‍ 12-ന് സംഘം സന്ദര്‍ശിക്കും. രണ്ടിന് ലീഗിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാറില്‍ നടക്കുന്ന ധര്‍ണയിലും പ്രാര്‍ഥനാ സദസ്സിലും നേതാക്കള്‍ പങ്കെടുക്കും.

No comments:

Post a Comment