Tuesday, 29 November 2011

കത്തോലിക്കാ സഭയുടെ മുല്ലപ്പെരിയാര്‍ ദിനാചരണം നാലിന്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകട ഭീഷണിയില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കത്തോലിക്കാ സഭ ഡിസംബര്‍ നാലിന് മുല്ലപ്പെരിയാര്‍ ദിനം ആചരിക്കും.

കേരളത്തിലെ ദേവാലയങ്ങളില്‍ അന്ന് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കുമെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. കത്തോലിക്കാ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ തിരികള്‍ തെളിച്ച് പ്രദക്ഷിണം നടത്തും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിനും ഐക്യത്തിനും കോട്ടം വരാതെവേണം മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനെന്ന് കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment