മുല്ലപ്പെരിയാര്‍: നാലു ജില്ലകളില്‍ നാളെ ഹര്‍ത്താല്‍
മുല്ലപ്പെരിയാറിലെ
ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.136.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 136 അടി
വെള്ളമാണ് ശേഖരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. സ്പില്‍ വേ വഴി കൂടുതല്‍
വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി. മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ടെന്ന ആവശ്യം ഉയര്‍ത്തി ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും
യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. അയ്യപ്പഭക്തരുടേതൊഴികെയുള്ള
തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ കുമളിയില്‍ നാട്ടുകാര്‍ തടഞ്ഞു.
ഇതേതുടര്‍ന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ ക്യൂവാണ് .
മുല്ലപ്പെരിയാര്‍
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നാലു ജില്ലകളില്‍
ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. ഇടുക്കി, എറണാകുളം, കോട്ടയം,
ആലപ്പുഴ ജില്ലകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഹര്‍ത്താലിന്
കേരള കോണ്‍ഗ്രസ് എം ആഹ്വാനം ചെയ്തു. എറണാകുളം, കോട്ടയം, പത്തനംതിട്ട,
ആലപ്പുഴ ജില്ലകളിലാണ് ഹര്‍ത്താല്‍ നടത്തുക.
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ടെന്ന ആവശ്യം ഉയര്‍ത്തി ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും
യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള
വാഹനങ്ങള്‍ കുമളിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് കിലോമീറ്ററുകളോളം
വാഹനങ്ങളുടെ ക്യൂവാണ് .
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍ നടപടി ആവശ്യപ്പെട്ട് ഇ.എസ് ബിജിമോള്‍ എം.എല്‍.എ അനിശ്ചിതകാല
നിരാഹാരം തുടങ്ങി. ഇടുക്കി ചപ്പാത്തിലാണ് സമരം. മുല്ലപ്പെരിയാര്‍ സമര
സമിതി നേതാക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം സി പി ഐ ജില്ലാ
സെക്രട്ടറി കെ. കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. By Manaz Mathew Muttathettu
No comments:
Post a Comment