Wednesday, 23 November 2011

Save Mullaperiyar Dam





അധികാരികളേ കണ്ണ് തുറക്കു....അല്ലെങ്കില്‍ ഒരു പക്ഷേ ഒരു ജനത തന്നെ ഇല്ലാതായെന്ന് വരാം.....ആവശ്യത്തിനും അനാവശ്യത്തിനും സമരങ്ങളും ഹര്‍ത്താലുകളും നടത്തുന്ന രാഷ്ട്രീയ പ്രഭുക്കളേ ഒന്ന് ശബ്ദിക്കു ഒരു പാവപെട്ട ജനതയ്ക്ക് വേണ്ടി....
ബ്രിട്ടീഷ്‌ എഞ്ചിനീയര്‍മാര്‍ കേവലം അമ്പതു വര്‍ഷത്തെ ആവശ്യത്തിനായി പണിത ഇപ്പോള്‍ നൂറ്റിപതിനാര്‍ വര്ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോബിനു മുകളിലാണ് കേരളത്തിലെ നാല് പ്രദാന ജില്ലകള്‍ ( എറണാകുളം , കോട്ടയം , ഇടുക്കി , ആലപ്പുഴ ) ഒന്നുമറിയാതെ സുഗമായ് ഉറങ്ങുന്നത്....ഭൂകമ്പങ്ങള്‍ അടിക്കടിയായി ഉണ്ടാകുന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ബലമായ ഈ അണക്കെട്ട് പൊട്ടിയാല്‍ ഈ നാല് ജില്ലകളും കടലിലെത്താന്‍ ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. .നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും.. ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍ ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും, നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും. പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ... കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍.....തമിഴനാടിന്റെയ് ഭീഷണിക്ക് വഴങ്ങി ഈ ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ അവഗണിക്കുന്ന അധികാര വരഗത്തിനരിയുമോ ഭീതിയുടെ താഴ്വരയില്‍ കഴിയുന്ന ജനങ്ങളുടെ വേദന...ഭരണ വര്‍ഗം കയ്യൊഴിഞ്ഞ നമുക്ക് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്തിക്കം...നമ്മെ കൊണ്ടാകുന്ന രീതിയില്‍ പ്രിതിശേധിക്കം...... —

No comments:

Post a Comment