Monday, 28 November 2011

latest news മുല്ലപ്പെരിയാര്‍: കുട്ടികളും ഉപവസിക്കുന്നു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചുകുട്ടികളും ഉപവാസം അനുഷ്ഠിക്കുന.അണക്കെട്ടിനു തൊട്ടു ചേര്‍ന്ന വള്ളക്കടവിലാണു കുട്ടികളുടെ ഉപവാസസമരം. 
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഹര്‍ത്താല്‍ തുടങ്ങി. കുമളി ചെക്‌പോസ്റ്റില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. അയ്യപ്പ ഭക്തരുടെ വാഹനങ്ങളും തടയുന്നുണ്ട്. ഇടുക്കിയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു.
  മുല്ലപ്പെരിയാറില്‍ ഏതു വിധേനയും ഡാം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് ജനസന്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ആശങ്ക യാഥാര്‍ഥ്യമാണെങ്കിലും ആത്മസംയമനം കൈവിടരുത്. തമിഴ്നാടുമായുള്ള നല്ലബന്ധത്തിന് ഒരു പോറല്‍പോലും ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കുമളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ചെക്പോസ്റ്റ് ഉപരോധിച്ചു.തമിഴ്നാട്ടില്‍ നിന്നു വരികയായിരുന്ന അയ്യപ്പ ഭക്തരുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇടുക്കിയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയോര ജനതയുടെ പ്രതിഷേധം അണപൊട്ടി. സമരകേന്ദ്രമായ ചപ്പാത്തില്‍ വന്‍ ബഹുജനറാലി നടന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഉപരോധിച്ചു.മുല്ലപ്പെരിയാര്‍(ഇടുക്കി) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി. 
ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. നാലു തവണയാണു നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായത്.പുലര്‍ച്ചെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ഭൂചലനങ്ങള്‍ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട്2.9, 1.4,1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്.
 
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. വിഷയത്തെ ചൊല്ലി കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകാതെ നോക്കണം. ഇതൊരു വൈകാരിക പ്രശ്നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം തിരക്കിട്ട് ഇടപെടില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ ഇടപെടാന്‍ തയാറാണ്.പ്രശ്നത്തിന്റെ ഗൌരവം കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ്.     എന്ന്  MANAZ MATHEW MUTTATHETTU
 
 

No comments:

Post a Comment