Thursday, 1 December 2011

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.6 അടി


മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.6 അടിയിലെത്തി. കഴിഞ്ഞദിവസം ഇത് 136.3 അടിയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച ലഭിച്ച കനത്തമഴയാണ് ജലനിരപ്പ് കൂടാന്‍ കാരണം. ഇതോടെ സ്​പില്‍വേയിലൂടെയുള്ള നീരൊഴുക്കും കൂടി. ഓരോ സെക്കന്‍ഡിലും 349 ഘനയടി വെള്ളമാണ് സ്​പില്‍വേയിലൂടെ ഒഴുകുന്നത്.
വ്യാഴാഴ്ച സ്​പില്‍വേയുടെ ഭാഗത്തെ മണ്ണും ചെളിയും ജെ.സി.ബി. ഉപയോഗിച്ച് മാറ്റുന്നത് തുടരുന്നുണ്ട്.

No comments:

Post a Comment