Thursday, 1 December 2011

മുല്ലപ്പെരിയാര്‍ ഡാം ചോര്‍ച്ച ക്രമാതീതമായി വര്‍ധിച്ച



മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഗ്യാലറിയിലെ ചോര്‍ച്ച ക്രമാതീതമായി വര്‍ധിച്ചതായി ബോധ്യപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നത്തില്‍ അടിയന്തരമായി കേന്ദ്രം ഇടപെടണം.സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
മിനിറ്റുകളുടെ വ്യത്യാസത്തില്‍ തേക്കടിയിലെത്തിയ ഇരുവരും വേവേറെ സംഘങ്ങളായാണ് സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇപ്പോള്‍ ഡാമിലെത്തിയ ഇരുസംഘങ്ങളും ഇവിടെ വച്ചുപോലും ഒന്നിച്ചിട്ടില്ല. രണ്ടുസംഘങ്ങളായി വേര്‍തിരിഞ്ഞാണ് സന്ദര്‍ശനം. ഇരു മുന്നണികളിലേയും ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ട്. 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മുല്ലപ്പെരിയാര്‍ സന്ദര്‍ശനം രണ്ടായി പോയെങ്കിലും എല്‍. ഡി എഫിന്‍റെയും കെ. പി സി സി യുടെയും നിലപാടുകള്‍ ഒന്നുതന്നെയാണെന്ന് എല്‍.ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
 

No comments:

Post a Comment