കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയോഗിച്ച മെത്രാന്മാരുടെ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടും ചപ്പാത്തിലെ സമരപ്പന്തലും സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസി സെക്രട്ടറി ജനറലും തിരുവല്ല അതിരൂപത മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ കൂറിലോസ്, വിജയപുരം രൂപത മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറക്കല്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജീസസ് ഫ്രട്ടേര്‍ണിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ഫാ. യേശുദാസ് കൊടിവീട്ടില്‍ എന്നിവരാണ് കെസിബിസി സംഘത്തിലുണ്ടായിരുന്നത്.
കെസിബിസി സംഘം ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ സമരനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ജനങ്ങളുടെ ഭീതി അകറ്റാനും കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും കേരള സര്‍ക്കാരിനോട് സഹകരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
No comments:
Post a Comment