അമ്മയായ ഐശ്വര്യ റായ് ബച്ചന്‍ അടുത്ത ജനുവരിയോടെ അഭിനയ രംഗത്ത് തിരിച്ചെത്തുന്നു. അതും ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ നായികയായി. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സഞ്‌ജയ് ലീലാ ബന്‍സാലിയുടെ സ്വപ്‌ന പ്രോജക്‌ടായ ബജിറാവു മസ്‌താനി എന്ന സിനിമയിലൂടെയാണ് ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ വിഖ്യാത പ്രണയകഥ പറഞ്ഞ ബന്‍സാലിയുടെ ദേവദാസ് എന്ന സിനിമയില്‍ ഇവരായിരുന്നു അഭിനയച്ചത്. 2003ല്‍ പ്രഖ്യാപിച്ച സിനിമയാണ് അടുത്ത ജനുവരിയല്‍ ചിത്രീകരണം ആരംഭിക്കുന്നത്.
നേരത്തെ സല്‍മാന്‍ഖാനെയും ഐശ്വര്യ റായിയെയും വെച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എേന്നാല്‍ ഐശ്വര്യയും സല്‍മാനും തമ്മില്‍ പിണങ്ങിയതോടെയാണ് ഈ പ്രോജക്‌ട് നീണ്ടുപോയത്. ചിത്രത്തെക്കുറിച്ച് ഷാരൂഖും സഞ്‌ജയ് ലീലാ ബന്‍സാലിയും തമ്മില്‍ അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായ് നേരത്തെ തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ദവദാസ് പോലെ അനശ്വരമായ പ്രണയകഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്. ഏതായാലും ഒരിടവേളയ്‌ക്ക് ശേഷം ഐശ്വര്യ റായ് സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
No comments:
Post a Comment