മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമോ? തകര്‍ന്നാല്‍ എന്തു സംഭവിക്കും? സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും ബ്ലോഗുകളിലും അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഗ്രാഫിക്‌സുകളും മറ്റുമായാണ് പല ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ചര്‍ച്ചകള്‍ നടക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏകോപിപ്പിച്ച് ആശയ ഐക്യത്തിനായി പ്രത്യേക സൈറ്റുകളും തുടങ്ങിയിട്ടുണ്ട്. {{{.opyyvnd£hnama.cvu എന്ന വെബ്‌സൈറ്റാണ് കൂട്ടത്തിലൊന്ന്.
കമന്റുകളില്‍, ഇടുക്കിയില്‍ നിന്നുള്ളവരുടെ സാന്നിധ്യം കൂടുതലാണെന്നതാണ് മറ്റൊരു പ്രത്യേകത. മുല്ലപ്പൂ വിപ്ലവത്തിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രാധാന്യം ലോകത്തിന് വ്യക്തമായിരുന്നു. ഈ സാധ്യത മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ കാര്യത്തിലും പ്രയോജനപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.
തമിഴ്‌നാട് സര്‍ക്കാരിന്റെ പിടിവാശിയും ചിന്താശൂന്യമായ പ്രസ്താവനകളും ഏറെ വിമര്‍ശിക്കപ്പെടുന്നു. ഇതോടൊപ്പം, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്ട് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത് എന്നതുപോലുള്ള ഗൗരവമായ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്. 116 വര്‍ഷം പിന്നിട്ടിട്ടും നിലനില്‍ക്കുന്ന അണക്കെട്ട് ഇന്നത്തെ എന്‍ജിനീയര്‍മാരാണ് നിര്‍മിച്ചതെങ്കില്‍ പണ്ടേ തകരുമായിരുന്നുവെന്ന ആശങ്കകള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന അണക്കെട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയവയും ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പങ്കുവയ്ക്കുകയും അണക്കെട്ട് തകര്‍ന്നാല്‍ നാളത്തെ പത്രങ്ങളുടെ തലക്കെട്ട് എന്തായിരിക്കും എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ കാത്തിരിക്കാതെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനമാണ് കൂടുതല്‍ പേരും പങ്കുവയ്ക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച പഠനങ്ങളുടെ രേഖകള്‍ നിരത്തിയുള്ള ബ്ലോഗുകളും സജീവമാണ്.
No comments:
Post a Comment