എന്താണ് സംഭവിച്ചതെന്നും ഇപ്പോഴും അറിയില്ല. എന്തോ ഒരു മിറക്കിള്‍
സംഭവിക്കുകയായിരുന്നു- തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച്
തെന്നിന്ത്യന്‍ നടി പ്രിയാമണി പറയുന്നത് ഇങ്ങനെ. ശക്‌തമായ ഇടിയുടെ
ആഘാതത്തിലും റോഡിലേക്ക് തെറിച്ചുവീഴാതിരുന്നതാണ് തനിക്ക് രക്ഷയായതെന്ന്
പ്രിയാമണി പറയുന്നു. ഇതിനെയാണ് താന്‍ മിറക്കിള്‍ എന്ന്
വിശേഷിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിന് കന്നഡചിത്രമായ
'അണ്ണ ബോണ്ടി'ന്റെ ചിത്രീകരണത്തിനായി പോകുമ്പോഴായിരുന്നു അപകടം.
കര്‍ണ്ണാടകയിലെ മുതതി വനമേഖലയ്‌ക്ക് സമീപമായിരുന്നു അപകടം. പുലര്‍ച്ചെ
നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ കാര്‍ തകര്‍ന്നെങ്കിലും പ്രിയയ്‌ക്ക്
ഒട്ടും പരിക്കേറ്റില്ല. അപകടത്തിന് ശേഷം മറ്റൊരു വാഹനത്തില്‍ പ്രിയ
ഷൂട്ടിംഗ് സ്ഥലത്തെത്തി. വാഹനം ഇടിച്ചയുടനെ എയര്‍ബാഗ് തന്റെ
രക്ഷയ്‌ക്കെത്തിയതായി പ്രിയാമണി പറയുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍വശത്തെ
ഡോര്‍ തുറന്നുപോയെങ്കിലും താന്‍ പുറത്തേക്ക് തെറിച്ചുപോയില്ല. ഇതാണ്
രക്ഷയായത്. പുറത്തേക്ക് വീണിരുന്നെങ്കില്‍ എന്ത്
സംഭവിക്കുമായിരുന്നെന്ന് പറയാനാകില്ലെന്നും പ്രിയാമണി പറഞ്ഞു. ഡ്രൈവറുടെ
തലയ്‌ക്കും നെഞ്ചിനും സാരമായ പരിക്കുണ്ട്.
No comments:
Post a Comment