മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിക്കായി
ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍
സിങ്ങിനെക്കണ്ട് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി
കുറയ്ക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും വെള്ളിയാഴ്ച രാവിലെ
പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി
ആവശ്യപ്പെട്ടു. ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായും അദ്ദേഹം ചര്‍ച്ച
നടത്തി.
പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആശങ്കയകറ്റാന്‍ എന്തു നടപടിക്കും കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നൂറുകൊല്ലം പഴക്കമുള്ള രാജ്യത്തെ അണക്കെട്ടുകളുടെ ബലത്തെക്കുറിച്ച് പഠിക്കണമെന്ന് കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെയും മറ്റും വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ ആറിന് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കും. മുന്‍കരുതലെന്ന നിലയില്‍ തത്കാലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനും തീരുമാനിച്ചതായി കേരളാ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. സ്ഥിതിഗതികള്‍ വിലയിരുത്തി അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയുടെ അധ്യക്ഷതയിലാണ് യോഗം. ഇത് മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങലാവും. ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ തയ്യാറായതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പുതിയ അണക്കെട്ടിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തമിഴ്‌നാടിന്റെ ആശങ്കയകറ്റാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നേരിട്ട് കരാര്‍ ഒപ്പിടുക, കേന്ദ്രസര്‍ക്കാറിന്റെ സാന്നിധ്യത്തില്‍ ത്രികക്ഷി കരാര്‍, നിയമനിര്‍മാണം എന്നീ മൂന്നു സാധ്യതകളാണുള്ളത്. ''ഏതായാലും ജയലളിതയ്ക്കയച്ച കത്തിന് ലഭിച്ച മറുപടി തൃപ്തികരമല്ല. കേരളവും തമിഴ്‌നാടും തമ്മിലുള്ള ജലം പങ്കുവെക്കല്‍ തര്‍ക്കമല്ല ഇത്. പുതിയ അണക്കെട്ട് നിര്‍മിച്ചാലും തമിഴ്‌നാടിന് ആവശ്യമായ ജലം നല്‍കാന്‍ കേരളം തയ്യാറാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ഭരണപരമായ പരിധിയില്‍ നിന്ന് കേന്ദ്രം ഇടപെടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്''-ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭൂചലനത്തെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യയില്ലാത്ത കാലഘട്ടത്തിലാണ് 100 കൊല്ലത്തിലേറെ പഴക്കമുള്ള അണക്കെട്ടുകള്‍ നിര്‍മിച്ചത്. അവയുടെ ബലത്തെക്കുറിച്ചുള്ള പഠനം അത്യാവശ്യമാണ്. ദേശീയ രജിസ്റ്റര്‍ പ്രകാരം രാജ്യത്തെ 126 അണക്കെട്ടുകള്‍ നൂറുകൊല്ലം പഴക്കമുള്ളവയാണ്.
തമിഴ്‌നാടുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സാഹചര്യമൊരുങ്ങിയാല്‍ അതിനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയെയും ജലവിഭവമന്ത്രിയെയും കണ്ട് പുറത്തിറങ്ങിയ മുഖ്യമന്ത്രി പുറത്ത് ധര്‍ണ നടത്തുന്ന കേരള എം.പി. മാരെ അഭിവാദ്യം ചെയ്തു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം പ്രത്യേകമായി കണ്ടു.

No comments:
Post a Comment