ചില സിനിമകളില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമാണ്. വൈശാഖിന്റെ മല്ലുസിംഗ്, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബയ് പൊലീസ് എന്നീ ചിത്രങ്ങളില്‍ നിന്നാണ് പൃഥ്വിരാജിനെ ഒഴിവാക്കിയത്. പൃഥ്വിയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞതിനാലാണ് ഒഴിവാക്കലെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ കൈനിറയെ ചിത്രങ്ങളുള്ളതിനാല്‍ പൃഥ്വി സ്വയം ഒഴിവാകുകയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
തന്റെ ചിത്രത്തില്‍ നിന്ന് പൃഥ്വിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ പറയുന്നത് കേള്‍ക്കാം- എനിക്ക് ഡേറ്റ് നല്‍കിയിട്ട്, മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന നടനെ എന്റെ സിനിമയില്‍ വേണ്ട. ഒരു സിനമാ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബയ് പൊലീസ് ചിത്രീകരിക്കാന്‍ 60 ദിവസം വേണം. ഇക്കാര്യം ആദ്യമേ പൃഥ്വിയോട് പറഞ്ഞതും അദ്ദേഹം സമ്മതിച്ചതുമാണ്. എന്നാല്‍ പിന്നീട് ഇതിനിടയ്‌ക്ക് മറ്റ് സിനിമ ചെയ്യാന്‍ ഡേറ്റ് മാറ്റണമെന്ന് പറഞ്ഞുവന്നാല്‍ എന്തുചെയ്യും?- റോഷന്‍ ആന്‍ഡ്രൂസ് ചോദിക്കുന്നു. തിരക്കുകള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഒരു സിനിമ കരാര്‍ ചെയ്‌താല്‍ പൂര്‍ത്തിയാക്കുന്നതുവരെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. നേരത്തെ ഡോക്‌ടര്‍ ലൗ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയതിനെതിരെ സംവിധായകന്‍ ബിജു രംഗത്തുവന്നിരുന്നു.
No comments:
Post a Comment