റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബയ് പൊലീസ് എന്ന ചിത്രത്തിലൂടെ തമിഴ്
സൂപ്പര്‍ താരം സൂര്യ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ചില
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന
മുംബയ് പൊലീസില്‍ നിന്ന് അദ്ദേഹം പിന്‍മാറിയെന്നും ഒഴിവാക്കിയെന്നും
വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് ശേഷം മമ്മൂട്ടി നായകനാകുമെന്നും ചില
വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില
വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തമിഴ് താരം സൂര്യ ചിത്രത്തില്‍
നായകനാകുമെന്നാണ്.
എന്നാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന് സൂര്യ പറഞ്ഞു. മലയാളം സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഡേറ്റും കഥയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മുംബയ് പൊലീസില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ ചില സുഹൃത്തുക്കള്‍ വന്ന് കണ്ടിരുന്നു. എന്നാല്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കണ്ടിട്ടില്ലെന്നും സൂര്യ പറഞ്ഞു. അതേസമയം സൂര്യയെ കണ്ട് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എന്നറിയുന്നു. മലയാളത്തില്‍ ഏറെ ആരാധകരുള്ളതിനാലും പൊലീസ് വേഷങ്ങള്‍ ചെയ്‌ത് മികവ് തെളിയിച്ചിട്ടുള്ളതിനാലും സൂര്യയെ പരിഗണിക്കുന്നത്. എന്നാല്‍ ചില തമിഴ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ സൂര്യയെ ഉടന്‍ ലഭിക്കില്ല. നേരത്തെ ജൂണ്‍-ജൂലൈ മാസങ്ങളിലായി ചിതീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുംബയ് പൊലീസ് നീട്ടിവെയ്‌ക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കാസനോവ നീണ്ടുപോയതിനാലാണ് മുംബയ് പൊലീസ് നീണ്ടത്. നല്‍കിയ ഡേറ്റില്‍ ചിത്രം തുടങ്ങാത്തതിനാല്‍ പൃഥ്വിരാജ് പിന്‍മാറുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന് പൃഥ്വിയ്‌ക്കെതിരെ വിമര്‍ശനവുമായി റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയിരുന്നു. മുംബയ് പശ്‌ചാത്തലത്തില്‍ നടക്കുന്ന പൊലീസ് കഥയാണ് ഈ ചിത്രം പറയുന്നത്.

No comments:
Post a Comment