മുല്ലപ്പെരിയാര്‍: മേഖലയില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
മുല്ലപ്പെരിയര്‍
മേഖലയില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന്
സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അല്‍പസമയത്തിനകം പ്രദേശത്ത് മോക്
ഡ്രില്‍ നടത്തും. പൊലീസും ജില്ലാ ഭരണകൂടവും ഏത് സാഹചര്യവും നേരിടാന്‍
സുസജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍
സ്വീകരിച്ച സുരക്ഷാ നടപടികള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിശദീകരണം.
No comments:
Post a Comment