ഭീഷണിയില്ല; മാധ്യമങ്ങളാണ് ഭീതിയുണ്ടാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ഹൈക്കോടതിയെ ബോധിപ്പിച്ചു. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി,
ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയും. മുല്ലപ്പെരിയാര്‍
തകര്‍ന്ന് വെള്ളം ഒഴുകിയെത്തിയാല്‍ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറന്ന്
വെള്ളം ഒഴുക്കികളഞ്ഞാല്‍ ഇടുക്കി ഡാമിനെ ഭീഷണിയുണ്ടാകില്ലെന്ന്
സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
മാധ്യമങ്ങളാണ് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്നും അഡ്വക്കറ്റ് ജനറല്‍
പറഞ്ഞു.
No comments:
Post a Comment