മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം. പൊളിറ്റ് ബ്യൂറോ
മുല്ലപ്പെരിയാറിലെ
പുതിയ ഡാമിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം. പൊളിറ്റ്
ബ്യൂറോയുടെ പ്രസ്താവന. പ്രശ്നം ഇരുസംസ്ഥാനങ്ങളും രമ്യമായി
പരിഹരിക്കണമെന്നും സുപ്രീം കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും പി.ബി.
ആവശ്യപ്പെട്ടു. കോടതിവിധിയുണ്ടാകുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമായി
നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന്
ആവശ്യപ്പെടുന്നുവെങ്കിലും പുതിയ ഡാമിനെക്കുറിച്ച് പരാമര്‍ശമില്ല
No comments:
Post a Comment