Thursday, 1 December 2011

മുല്ലപ്പെരിയാര്‍: ക്രൈസ്തവ സഭകള്‍ റാലി നടത്തും




കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം തിയ്യതി വിവിധ ക്രൈസ്തവ സംഘടനകളുടെ സഹകരണത്തോടെ റാലിയും ഉപവാസപ്രാര്‍ത്ഥനായജ്ഞവും നടത്തും. രാവിലെ 9.30ന് കോട്ടയം ലൂര്‍ദ്ദ് ഫൊറോനപള്ളിയില്‍ നിന്നാരംഭിക്കുന്ന റാലി വിജയപുരം മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരി ഉദ്ഘാടനം ചെയ്യും.

ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഉപവാസപ്രാര്‍ത്ഥനായജ്ഞം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, കെ. സി. സി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, തിരുവല്ല മെത്രാപ്പോലീത്ത തോമസ് കുറിലോസ്, സി. എസ്. ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുക്കും.


ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മോണ്‍. ജോസ് നവസ്, ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജോര്‍ജ്ജ് കൂടത്തില്‍, ഫാ. ജോസഫ് ആലുങ്കല്‍, ഫാ. ജോസഫ് തൈപ്പറമ്പില്‍, ജോയി മാത്യു പൂവംപുഴക്കല്‍, സീറോ മലബാര്‍ സഭയുടെ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, കെ. സി. ബി. സി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ പങ്കെടുക്കും.


ഡോ. മാണി പുതിയിടം, ഡോ. ജോസഫ് മണക്കളം, അഡ്വ. പി. പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, തോമസ് സെബാസ്റ്റിയന്‍ വൈപ്പിശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.

No comments:

Post a Comment